ഡ്രൈ റണ്ണിന് പിന്നാലെ വാക്സിന്‍ വിതരണത്തിനുള്ള സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചു

admin

ഡ്രൈ റണ്ണിന് പിന്നാലെ വാക്സിന്‍ വിതരണത്തിനുള്ള സിറിഞ്ചുകള്‍ കേരളത്തിലെത്തിച്ചു. ചെന്നൈയിലെ സര്‍ക്കാര്‍ സ്റ്റോറില്‍ നിന്ന് 14 ലക്ഷം സിറിഞ്ചുകളാണ് കേരളത്തില്‍ എത്തിയത്. വാക്സിന്‍ എത്തുന്നതോടു കൂടി സിറിഞ്ചുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും.

വാക്സിന്‍ വിതരണത്തിനുള്ള ആദ്യ ലോഡ് സിറിഞ്ചുകള്‍ കേരളത്തിലെത്തി. ആദ്യഘട്ടത്തില്‍ 14 ലക്ഷം സിറിഞ്ചുകളാണ് തിരുവനന്തപുരം റീജിയണല്‍ സ്റ്റോറില്‍ എത്തിച്ചിരിക്കുന്നത്. 2 ലോറികളിലായി 334 ബോക്‌സ് സിറിഞ്ചുകളാണ് വന്നത്. ഒരു ബോക്‌സില്‍ 4200 പീസ് ഡിസ്‌പോസിബിള്‍ സിറിഞ്ചുകളാണ് ഉള്ളത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാകും വാക്സിന്‍ വിതരണത്തിനുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റീജിയണല്‍ സ്റ്റോര്‍ മേധാവി രാജശ്രീ പറഞ്ഞു.

ഇവിടെ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ ആവശ്യം അനുസരിച്ച്‌ സാമഗ്രികള്‍ എത്തിച്ചു കൊടുക്കും. വാക്സിന്‍ എത്തിക്കുന്ന മുറക്ക് സൂക്ഷിക്കാനുള്ള സംവിധാനവും റീജിയണല്‍ സ്റ്റോറില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനായി റഫ്രിജറേറ്ററുകളും വാക്ക് ഇന്‍ കൂളറുകളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം "മ​ര​ക്കാ​ര്‍' മാ​ര്‍​ച്ച്‌ 26ന്

കൊ​ച്ചി: പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച്‌ 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്ബാ​വൂ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ണം​മു​ട​ക്കി ചി​ത്രം എ​ന്ന റി​ക്കോ​ര്‍​ഡു​മാ​യാ​ണ് മ​ര​ക്കാ​ര്‍ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് തീ​യ​തി ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ് പ്ര​ഖ്യാ​പി​ച്ച​ത്. ദൃ​ശ്യം ര​ണ്ട് തി​യ​റ്റ​റു​ക​ള്‍​ക്ക് പ​ക​രം ഒ​ടി​ടി റി​ലീ​സി​ന് ന​ല്‍​കി​യ​ത് സി​നി​മാ […]

You May Like

Subscribe US Now