പാലക്കാട്: ഇനി ആളുമാറി നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാം. തടവുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി ജയില്‍ വകുപ്പ്. അടിയന്തര സാഹചര്യങ്ങളില്‍ തടവുകാര്‍ക്കെതിരെ ആളുമാറി നടപടി സ്വീകരിക്കുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണിതെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജയിലില്‍ മാസ്ക്കടക്കം സംവിധാനങ്ങള്‍ കര്‍ശനമാക്കിയതോടെ തടവുകാരുടെ നിരീക്ഷണം വെല്ലുവിളിയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് 2014ലെ ജയില്‍ ചട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചുള്ള നിര്‍ദേശം ജയില്‍ വകുപ്പ് കര്‍ശനമാക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ അതത് ജയില്‍ സൂപ്രണ്ടുമാര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ലാമിനേറ്റ് ചെയ്ത് തടവുകാര്‍ക്ക് വിതരണം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.