തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം. വോട്ടെണ്ണല്‍ ആദ്യ അരമണിക്കൂര്‍ പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റം. നാല് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്ബോള്‍ രണ്ട് കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം കോര്‍പറേഷനുകളിലാണ് ഇടത് മുന്നേറ്റം. കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകളിലാണ് യുഡിഎഫ് മുന്നേറ്റം. ഏത് മണിക്കൂറിലും ഈ ഫലങ്ങള്‍ മാറിമറിയും. 2015 ല്‍ അഞ്ച് കോര്‍പറേഷനുകള്‍ എല്‍ഡിഎഫിനൊപ്പവും ഒരു കോര്പറേഷന് യുഡിഎഫിനൊപ്പവുമായിരുന്നു.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശികളെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി
Wed Dec 16 , 2020
ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശികളെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. ഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 14 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. എല്ലാ കേസില്‍നിന്നും ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് അരുണ്‍ കുമാര്‍ ഇവരെ കുറ്റവിമുക്തരാക്കി. ഓഗസ്റ്റ് 24 ന് ആണ് വിദേശ മുസ്ലിം പൗരന്മാര്ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തത്.