തദ്ദേശ തിരഞ്ഞെടുപ്പ് : ബൂത്തുകളില്‍ നീണ്ട നിര; ആദ്യ 3 മണിക്കൂറില്‍ 21% പോളിംഗ്

author

തിരുവനന്തപുരംകൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരളം ആവേശത്തോടെ ബൂത്തിലെത്തുകയാണ്. ആദ്യമൂന്ന് മണിക്കൂറില്‍ത്തന്നെ പോളിംഗ് ഇരുപത്തിയൊന്ന് ശതമാനം കടന്നു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും പതിനഞ്ച് ശതമാനത്തിന് മുകളിലേക്ക് പോളിംഗ് ശതമാനം വരുന്നത് തന്നെ നഗരമേഖലയായ തിരുവനന്തപുരത്ത് അഭൂതപൂര്‍വമായ കാഴ്ചയാണ്.

ആലപ്പുഴ ജില്ലയില്‍ അഞ്ചിടത്ത് വോട്ടിംഗ് മെഷീന്‍ തകരാറിലായി. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കൊല്ലം തഴവ കുതിരപ്പന്തി എല്‍ പി എസ് ബൂത്ത് നമ്ബര്‍ ഒന്നിലും വോട്ടിംഗ് മെഷീന്‍ തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു.

മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, എംപിമാരായ സുരേഷ് ഗോപി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ വോട്ട് ചെയ്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

''രണ്ടില വാടിക്കരിഞ്ഞു പോകും''; ചെണ്ടക്ക് ഉറച്ച വിജയ പ്രതീക്ഷയെന്ന് പി.ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മ വിശ്വാസം പ്രകടിപ്പിച്ച്‌ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാട കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ […]

You May Like

Subscribe US Now