തദ്ദേശ തിരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്കായി 75 ചിഹ്നങ്ങള്‍

author

എറണാകുളം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസില്‍ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്പോര്‍ട്സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം.

കമീഷന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി അംഗീകരിച്ച മറ്റു ചിഹ്നങ്ങള്‍: അലമാര, ആന്‍്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, ബെഞ്ച്, ബ്ലാക്ക് ബോര്‍ഡ്, കുപ്പി, ബ്രീഫ് കെയ്സ്, ബ്രഷ്, തൊട്ടി, ക്യാമറ, മെഴുകുതിരികള്‍, കാര്‍, കാരം ബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, ഇലക്‌ട്രിക് സ്വിച്ച്‌, എരിയുന്ന പന്തം, ഓടക്കുഴല്‍, ഫുട്ബാള്‍, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാര്‍മോണിയം, ഹെല്‍മറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റില്‍, പട്ടം, ലാപ്ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈണ്‍ ഫോണ്‍, പൈനാപ്പിള്‍, കലപ്പ, പ്രഷര്‍ കുക്കര്‍ , തീവണ്ടി എന്‍ജിന്‍, മോതിരം, റോസാ പൂവ്, റബ്ബര്‍ സ്റ്റാമ്ബ് , കത്രിക , സ്കൂട്ടര്‍, തയ്യല്‍ മെഷീന്‍, കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ഫാന്‍, മേശ വിളക്ക്, ടെലിഫോണ്‍, ടെന്നീസ് റാക്കറ്റ്, പെരുമ്ബറ, പമ്ബരം, വൃക്ഷം, ട്രംപറ്റ്, കോര്‍ത്തിരിക്കുന്ന രണ്ടു വാള്‍, രണ്ടു വാളും ഒരു പരിചയും, കുട, വയലിന്‍, പമ്ബ് , ടാപ്പ്, വിസില്‍, ജന്നല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇഞ്ചികൃഷിക്ക്​ അനുയോജ്യമായ ഭൂമി ഉണ്ടെങ്കില്‍ അറിയിക്കണം - കെ.ടി ജലീല്‍

കോഴിക്കോട്​: കസ്​റ്റംസ്​ ചോദ്യം ചെയ്യലിന്​ പിന്നാലെ പ്രതികരണവുമായി കെ.ടി ജലീലി​െന്‍റ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ചോദ്യം ചെയ്യലിന്​ ശേഷം ആകാശം ഇടിഞ്ഞു വീഴുകയോ ഭൂമി പിളരുകയോ ചെയ്​തില്ലെന്ന്​ ജലീല്‍ ഫേസ്​ബുക്കില്‍ കുറിച്ചു. സിറിയയിലേക്കും പാകിസ്താനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്‍്റെ ഫോണ്‍ തിരികെ ലഭിച്ചു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ […]

You May Like

Subscribe US Now