തിരുവനന്തപുരം: ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി മൂന്നിരട്ടി സീറ്റുകള്‍ ഇത്തവണ നേടുമെന്ന് കെ സുരേന്ദ്രന് അവകാശപ്പെട്ടു. തിരുവനന്തപുരം കോര്പ്പറേഷന് ഭരണം ബിജെപിക്ക് ഉറപ്പാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. നൂറ് പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. ഏറ്റവും ചുരുങ്ങിയത് ബിജെപി അവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ആവുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ധാരണ ഉണ്ടാക്കിയെന്ന് സുരേന്ദ്രന് ആരോപിച്ചു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഈ ധാരണയെ കുറിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. ചില മുസ്ലീം സംഘടനകളുടെ മധ്യസ്ഥതയിലാണ് ക്രോസ് വോട്ടിംഗിന് ധാരണയെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. എന്നാല്‍ ഈ ക്രോസ് വോട്ടിംഗ് മറികടന്ന് വിജയം ഉറപ്പാക്കാനുളള തയ്യാറെടുപ്പുകള്‍ ബിജെപി നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വലിയ വിജയം നേടുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.