തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവം: സര്‍ക്കാരിനെതിരെ കേസ്

author

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ കേസ്. ഉപഭോക്തൃ കോടതിയില്‍ രോഗിയുടെ കുടുംബം നല്‍കിയ കേസിലാണ് നടപടി. 54 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി, സംസ്ഥാന സര്‍ക്കാര്‍, സംഭവദിവസം കോവിഡ് നോഡല്‍ ഓഫീസര്‍ ആയിരുന്ന ഡോക്ടര്‍ അരുണ എന്നിവര്‍ക്കെതിരെ ആയിരുന്നു പരാതി നല്‍കിയത്.

രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും നല്ല ചികിത്സയും പരിചരണവും നിഷേധിച്ചു, കുടുംബത്തിന് താങ്ങാകേണ്ട ഒരു വ്യക്തിയെ കിടപ്പുരോഗിയാക്കി തുടങ്ങിയവയാണ് സര്‍ക്കാരിനെതിരായി പരാമര്‍ശിച്ചിരിക്കുന്നത്. ആശുപത്രി അധികൃതര്‍ക്ക് പരിചരണത്തില്‍ വീഴ്ചപറ്റിയെന്ന കണ്ടെത്തലും തുടര്‍ന്ന് ഡോക്ടര്‍ അരുണയെ സസ്പെന്‍ഡ് ചെയ്തത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടിയും വാദി ഭാഗത്തിന് നിലപാടുകള്‍ക്ക് കരുത്തേകി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ജോസ് കെ. മാണി

മുന്നണി മാറ്റത്തിനു ശേഷം സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ചതിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് കേരള കോണ്‍ഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ മുന്നേറ്റം ഉണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ജോസ് കെ. മാണി. നല്‍കിയ സീറ്റുകളില്‍ ഏറിയ പങ്കും ജോസ് പക്ഷം വിജയിച്ചതോടെ ആശങ്കയിലായത് സിപിഐയും എന്‍സിപിയുമാണ്. നിയമസഭയുടെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തെരഞ്ഞെടുപ്പില്‍, ഇടതുമുന്നണിയുടെ മധ്യകേരളത്തിലെ കുതിപ്പിന് കരുത്തേകിയത് കേരള കോണ്‍ഗ്രസ് എമ്മാണ്. എല്‍ഡിഎഫിന് […]

You May Like

Subscribe US Now