തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 25 ല​ക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു, തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി ഖാ​ദ​ര്‍ മൊ​യ്തീ​ന്‍ കസ്റ്റഡിയില്‍

author

ശം​ഖും​മു​ഖം: തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട. വി​ദേ​ശ​ത്തു നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ര്‍ണം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ശ്ര​മി​ച്ച ത​മി​ഴ്നാ​ട് തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി ഖാ​ദ​ര്‍ മൊ​യ്തീ​നെ(35) ക​സ്​​റ്റം​സ് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ദുബാ​യി​ല്‍ നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ഇ​യാ​ള്‍ സ്വ​ര്‍ണം ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി ല​ഗേ​ജി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​യ​ര്‍ ക​സ്​​റ്റം​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ഹ​രി​കൃ​ഷ്​​ണന്റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ റ​ജീ​ബ്, ബാ​ബു, ശ​ശി, പ്ര​കാ​ശ്, ഇ​ന്‍സ്പെ​ക്​​ട​ര്‍മാ​രാ​യ ജ​യ​ശ്രീ, ഗോ​പി, ശ്രീ​ബാ​ബു, ബ​ലേ​ശ്വ​ര്‍ എ​ന്ന​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തി; ദുരൂഹത

തിരുവനന്തപുരം : കാണാതായ യുവാവിന്‍റെ മൃതദേഹം സുഹൃത്തിന്‍റെ വീട്ടിലെ കിണറ്റില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ(28) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്ബാണ് ഷാജിയെ കാണാതായത് യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞു നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

You May Like

Subscribe US Now