തിരുവനന്തപുരത്ത് അമ്മ നവജാത ശിശുവിനെ കൊന്നത് സുഹൃത്തിനൊപ്പം പോവാന്‍ വേണ്ടി

author

തിരുവനന്തപുരം: പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തിനൊപ്പം പോകാന്‍ വേണ്ടി കൊലപാതകം നടത്തിയെന്നാണ് അമ്മ വിജി പൊലീസിന് മൊഴി നല്‍കിയത്.

മാങ്കുഴി സ്വദേശി വിജി (29)യെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന്ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയായിരുന്നു കൊന്ന് കുഴിച്ചുമൂടിയത്. സംശയം തോന്നിയ അയല്‍വാസികളായിരുന്നു വിവരം പൊലീസില്‍ അറിയിച്ചത്.

പോത്തന്‍കോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നായിരുന്നു വിജിയുടെ മൊഴി. ഒരു ദിവസം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

അഞ്ചു വര്‍ഷമായി വിജി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. പിതാവിനും സഹോദരനും ഒപ്പമായിരുന്നു താമസം. വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിച്ചേക്കും : താഴ്ന്ന ക്ലാസുകളിലെ പഠനം ഓണ്‍ലൈനായി തുടരും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. മറ്റു താഴ്ന്ന ക്ലാസ്സുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനമുണ്ടായിരിക്കുകയില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ അധ്യയനവര്‍ഷം താഴ്ന്ന ക്ലാസുകള്‍ തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാകുന്നത്. എട്ടാം ക്ലാസ് വരെയാണ് നിലവില്‍ എല്ലാവര്‍ക്കും ജയം. […]

Subscribe US Now