തിരുവനന്തപുരം: ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാട്ടാക്കടക്ക് സമീപം കുണ്ടമണ്‍കടവ് പുതിയ പാലത്തില്‍ വച്ചാണ് സംഭവം. ആനകോട് വീരണകാവ് കോണിനടയില്‍ ഷിബു നിവാസില്‍ എസ്. ഷിബു(44) ആണ് അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന ഷിബു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ രാജി. മക്കള്‍ കാര്ത്തികേയന്, കാഞ്ചന.
മയക്കുമരുന്നു കേസ്; നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും; അനിഖയുടെ ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകള്‍; പ്രമുഖര്‍ നിരീക്ഷണത്തില്‍
Thu Sep 3 , 2020
ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസ് തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സിനിമ രംഗത്തും സംഗീത രംഗത്തുമുള്ള പ്രമുഖര്‍ നിരീക്ഷണത്തിലാണെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കന്നഡയിലെ പ്രമുഖതാരം രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നടിക്ക് പൊലീസ് നോട്ടീസ് അയച്ചു. ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങള്‍ ചലച്ചിത്ര സംവിധായകന് ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. […]
