തിരുവനന്തപുരത്ത് ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു, തിരിച്ചു കയറാനാകാതെ യുഡിഎഫ്

author

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഫോട്ടോഫിനിഷിലേക്ക് കടക്കവെ മിക്കയിടത്തും എല്‍ഡിഎഫിന് വിജയം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎയും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ശക്തമായ മുന്നേറ്റം കാഴ്ചവച്ചെങ്കിലും, എല്‍ഡിഎഫിന്റെ വിജയക്കുതിപ്പ് തടയാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് പേരിനുമാത്രമായി ഒതുങ്ങുകയും ചെയ്തു.

ഫലപ്രഖ്യാപനത്തിലെ ഓരോ ഘട്ടത്തിലും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരുന്നു മത്സരം. വോട്ടെടുപ്പ് ആരംഭിച്ച്‌ രണ്ടാം മണിക്കൂറില്‍ ബിജെപി ഒരു സീറ്റില്‍ ലീഡ് നേടിയെങ്കിലും കുതിപ്പ് തുടരാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല. കോര്‍പ്പറേഷന്‍ പിടിക്കുമെന്ന പ്രചരണമാണ് എന്‍ഡിഎയ്ക്ക് തലസ്ഥാന നഗരിയില്‍ തിരിച്ചടിയായെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

ഇതോടെ ന്യൂനപക്ഷ മേഖലകളില്‍നിന്നുള്ള വോട്ട് എല്‍ഡിഎഫിലേക്കെത്തി. ഭരണം പിടിക്കാനായില്ലെങ്കിലും കോര്‍പറേഷനില്‍ ബിജെപി സഖ്യം വീണ്ടും ശക്തി തെളിയിച്ചു. നഗരമേഖലകളിലെ ശക്തികേന്ദ്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്തിയതോടൊപ്പം എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെ സീറ്റും സ്വന്തമാക്കി. ന്യൂനപക്ഷവോട്ടുകളില്‍ കൂടുതലും എല്‍ഡിഎഫിനു കിട്ടിയതോടെ ഭരണംപിടിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാദങ്ങള്‍ മറികടന്ന് എല്‍ ഡി എഫ് സര്‍വാധിപത്യം

തിരുവനന്തപുരം: വിവാദങ്ങളെയെല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മിന്നും വിജയം. സ്വര്‍ണക്കടത്തും ലൈഫ് മിഷനും ഉള്‍പ്പടെ കേസുകളും വിവാദങ്ങളും ചര്‍ച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുളള മേല്‍ക്കൈ നഷ്‌മാകാതിരുന്നത് മുന്നണിക്കും സര്‍ക്കാരിനും ആത്മവിശ്വാസമായി. മുന്‍സിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താനായത് മാത്രമാണ് യു ഡി എഫിന് ആശ്വാസമായത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യു ഡി എഫിനും. അതിനാല്‍ തന്നെ ഫലം സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും […]

You May Like

Subscribe US Now