തിരുവല്ലയില്‍ തടിമില്ലില്‍ വന്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നാശനഷ്ടം

author

പത്തനംതിട്ട തിരുവല്ല വള്ളംകുളത്ത് തടിമില്ലില്‍ വന്‍ തീപിടുത്തം. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്‌സില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിയും പ്‌ളൈവുഡും ഉപയോഗിച്ച്‌ സോഫ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റിലാണ് അപകടം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 5000 സ്‌ക്വര്‍ ഫീറ്റോളം വരുന്ന യൂണിറ്റിലെ ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട , ചങ്ങനാശ്ശേരി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച്‌ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നവവധുവിനെ ഭര്‍തൃ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ നോക്കിയ കാമുകന്‍ മര്‍ദനമേറ്റ് മരിച്ചു

ലഖ്നൗ: കാമുകിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിച്ച 25കാരനായ യുവാവ് മര്‍ദനമേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനമേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു. ബിഹാര്‍ അതിര്‍ത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഡിസംബര്‍ എട്ടിന് ഈ പെണ്‍കുട്ടിയെ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ വിവാഹം കഴിച്ചു. […]

You May Like

Subscribe US Now