തുലാമാസ പൂജയ്ക്ക് ശബരിമല നട വെള്ളിയാഴ്ച തുറക്കും

author

പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് ശബരിമല നട വെള്ളിയാഴ്ച തുറക്കും. ഒരുങ്ങാതെ പമ്ബയും പ്രദേശവും. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ സംവിധാനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍ അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരവും അതൃപ്തി അറിയിച്ചു കഴിഞ്ഞു.

സ്നാനത്തിനായി പമ്ബയില്‍ 20ഷവര്‍ സംവിധാനം ഒരുക്കാനാണ് തീരുമാനം. മാസപൂജാ സമയത്ത് പ്രതിദിനം 250പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ആന്റിജന്‍ടെസ്റ്റ് സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ അതെത്ര ഫലപ്രദമാകാന്‍ സാധ്യതയില്ല. വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 250 പേര്‍ക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ സബ്‌സിഡി നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീര്‍ഥാടകര്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​ന്തി​ക്കാ​ട് കൊ​ല​പാ​ത​കം: ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍, പ്ര​തി​ക​ള്‍ ര​ക്ഷ​പെ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: അ​ന്തി​ക്കാ​ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ നി​ധി​ലി​നെ പ​ട്ടാ​പ​ക​ല്‍ റോ​ഡി​ലി​ട്ട് വെ​ട്ടി​ക്കൊ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. കൊ​ല​യാ​ളി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​രാ​ഗാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍‌ നേ​ര​ത്തെ പി​ടി​യി​ലാ​യ സ​ന​ല്‍ കൂ​ട്ടു​പ്ര​തി​ക​ളു​ടെ പേ​രു​ക​ളെ​ല്ലാം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നു ശേ​ഷം മാ​ങ്ങാ​ട്ടു​ക​ര വ​ട്ടു​കു​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മി​സം​ഘം നി​ധി​ന്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ മ​റ്റൊ​രു കാ​ര്‍ ഇ​ടി​പ്പി​ച്ചു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം നി​ധി​ലി​നെ പു​റ​ത്തേ​ക്കു വ​ലി​ച്ചി​റ​ക്കി റോ​ഡി​ലി​ട്ടു വെ​ട്ടു​ക​യാ​യി​രു​ന്നു. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം വ​ന്ന കാ​റി​ല്‍ […]

You May Like

Subscribe US Now