തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ കാര്‍ തടഞ്ഞ് വെട്ടിക്കൊന്നു : കൊലയ്ക്ക് കാരണം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് സൂചന

author

തൃശ്ശൂര്‍ : തൃശ്ശൂരില്‍ പട്ടാപ്പകല്‍ കൊലപാതക കേസ് പ്രതിയെ വെട്ടിക്കൊന്നു. അന്തിക്കാട് ആദര്‍ശ്
കൊലക്കേസിലെ പ്രതിയായ തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. ആദര്‍ശ് കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സംഭവം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കഴിഞ്ഞ ജൂലൈയിലാണ്‌ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതിയായ നിധിലിനെ ഇന്ന് നാലംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍ മറ്റൊരു കാറിലെത്തിയ സംഘം കാര്‍ ഇടിപ്പിച്ച്‌, നിധിലിനെ തടഞ്ഞു നിര്‍ത്തി കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിധില്‍ മരിച്ചു. ഈ കൊലപാതകം ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേവികയെ ഓര്‍ത്ത് അഭിമാനം'; അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം : പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് മലയാളത്തില്‍

ന്യൂഡല്‍ഹി: ‘ദേവികയെ ഓര്‍ത്ത് അഭിമാനം’ കൊള്ളുന്നു. അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് ദേവികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. മലയാളത്തിലാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത് . ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം പാടി ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയായ ദേവികയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി […]

You May Like

Subscribe US Now