തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയതലത്തിലേക്ക് ഉയര്‍ത്താന്‍ ഇടതുമുന്നണി പരിശ്രമിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് രാഷ്ട്രീയത്തിന് പകരം ആരോപണങ്ങളാണ് സംസാരിച്ചത്. ബി.ജെ.പി പ്രചാരണങ്ങളില്‍ ഉള്‍പ്പടെ പണക്കൊഴുപ്പ് കാണിച്ചു.
രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഹിന്ദു തീവ്ര വര്‍ഗ്ഗീയ വാദത്തോടും ഇസ്ലാമിക മതമൗലിക വാദത്തോടും യു.ഡി.എഫ് സന്ധി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണിയുടെ വരവ് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കില്ല. എന്‍.സി.പിയുടെ അതൃപ്തി എല്‍.ഡി.എഫില്‍ ചര്‍ച്ചയായിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു.
എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിശക് ആരുടെ ഭാഗത്ത് നിന്ന് വന്നാലും കര്‍ക്കശ്യമുള്ള നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും എല്‍.ഡി.എഫ് ജയിക്കുമെന്നും ഉറപ്പാണെന്നും വിജയരാഘവന് പറഞ്ഞു.