തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു

author

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു. കാരോട് പഞ്ചായത്തിലെ പുതിയ ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഗിരിജ കുമാരിയാണ് മരിച്ചത്.

പുല്ലുവെട്ടി മല്‍സ്യബന്ധനകോളനിയില്‍ വോട്ടുതേടിയശേഷം ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ വരുമ്ബോഴായിരുന്നു അപകടം. മുറിച്ച മരത്തടി കയറില്‍ കെട്ടി ഇറക്കുന്നതിനിടെ നിയന്ത്രണം തെറ്റി സ്കൂട്ടറില്‍ പതിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഗിരിജ കുമാരിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാരോട് പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടുത്ത ഐപിഎലില്‍ 9 ടീമുകള്‍; മെഗാ ലേലം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍

2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. “ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. […]

You May Like

Subscribe US Now