തോറ്റാലും കസേര വിടില്ലെന്ന സൂചനയുമായി ട്രംപ്, വൈറ്റ് ഹൗസില്‍ കടന്നുകയറുന്നവരെ പുറത്താക്കാനുള്ള ശേഷി യുഎസ്സിനുണ്ടെന്ന് ബൈഡന്‍

author

നവംബര്‍ 3ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും എളുപ്പത്തില്‍ അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ബാലറ്റുകള്‍ക്കെതിരായ എന്റെ പരാതികള്‍ നിങ്ങള്‍ക്കറിയയാമല്ലോ. ബാലറ്റുകള്‍ ദുരന്തമാണ് – ഒരു വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്കന്‍ ജനത ഇത് സംബന്ധിച്ച്‌ ഈ തിരഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസില്‍ അനധികൃതമായി ഇരിക്കുന്ന കടന്നുകയറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശേഷി യുഎസ് ഗവണ്‍മെന്റിനുണ്ടെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിനിടെ മെയില്‍ ഇന്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുകയാണ് യുഎസ്സിലെ മിക്ക സംസ്ഥാനങ്ങളും എന്നാല്‍ ട്രംപ് ഇതിനെതിരെ നിരന്തരം പ്രചാരണം നടത്തിവരുകയാണ്. അതേസമയം ട്രംപി ചെയ്യുന്നതും മെയില്‍ ഇന്‍ വോട്ടിംഗ് തന്നെ. മെയില്‍ ബാലറ്റുകള്‍ തിരഞ്ഞെടുപ്പ് തിരിമറിക്ക് കാരണമാകുമെന്ന ആരോപണമാണ് ട്രംപ് ഉയര്‍ത്തുന്നത്. എന്നാല്‍ മെയില്‍ ബാലറ്റുകള്‍ ഉപയോഗിച്ചുവരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ വാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. കാലിഫോര്‍ണിയ, ന്യൂജഴ്‌സി, നെവാദ, വെര്‍മോണ്ട്, വാഷിംഗ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങളാണ് മെയില്‍ ഇന്‍ വോട്ടിംഗ് സംവിധാനമുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളും ഡെമോക്രാറ്റുകളുടെ കോട്ടകളാണ്. ഇവിടെ ബൈഡന്റെ ജയം ഏതാണ്ട് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികാരക്കൈമാറ്റമുണ്ടാകില്ല. തുടര്‍ച്ചയാണുണ്ടാവുക. ബാലറ്റുകള്‍ നിയന്ത്രണവിധേയമല്ല. നിങ്ങള്‍ക്കും ഡെമോക്രാറ്റുകള്‍ക്കും മറ്റാരേക്കാളും നന്നായി അതറിയാം – ട്രംപ് പറഞ്ഞിരുന്നു. 2016ലെ തിരഞ്ഞെടുപ്പ് സമയത്തും തോറ്റാല്‍ ജനവിധി അംഗീകരിക്കില്ലെന്ന തരത്തിലാണ് ട്രംപ് സംസാരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി ഓഫീസ് പൂട്ടി: അണുനശീകരണം നടത്തി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി ഓഫീസ് പൂട്ടി. അണുനശീകരണം നടത്തുകയും ചെയ്തു. മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഇതോടെ സ്വര്‍ണക്കടത്ത് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനില്‍ പോയി. ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെ​ഗറ്റീവാണ്. എന്നുവരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ക്വാറന്റീനെന്നും വ്യക്തമല്ല. […]

You May Like

Subscribe US Now