തോറ്റാല്‍ രാജ്യംവിടുമെന്ന് ഉറക്കെ പ്രഖ്യാപിച്ച്‌ ട്രംപ്

author

ജോര്‍ജിയ: ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോട് മത്സരിച്ച്‌ തോല്‍ക്കുന്നത് തന്റെ അഭിമാനത്തിന് ഏല്‍ക്കുന്ന ക്ഷതമായിരിക്കുന്നുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസം.

ഇതിനിടെ, സൊമാലി-അമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അവര്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സര്‍ക്കാര്‍പോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച്‌ ട്രംപ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഗതാഗതം നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരമായി കൊച്ചി ഇന്ന് മാറും. കേരളത്തിലെ ആദ്യത്തെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കൊച്ചിയില്‍ ഇന്ന് മുതല്‍ പ്രാവര്‍ത്തികമാകും. സംവിധാനത്തിന്റെ നിയന്ത്രണ കേന്ദ്രം റവന്യൂ ടവറിലാണ്. നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം. സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ടെക്‌നോളജി ബെയ്‌സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) എന്ന പേരിലുള്ള സംവിധാനം […]

You May Like

Subscribe US Now