തോ​റ്റി​ട്ടും തോ​ല്‍​വി സ​മ്മ​തി​ക്കാ​തെ ട്രം​പ്; താ​ന്‍ ജ​യി​ച്ചെ​ന്ന് വീ​ണ്ടും ട്വീ​റ്റ്

author

വാ​ഷിം​ഗ്ട​ണ്‍ ഡിസി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും അ​ത് അം​ഗീ​ക​രി​ക്കാ​തെ വീ​ണ്ടും ട്വീ​റ്റു​ക​ളു​മാ​യി ഡോ​ണ​ള്‍​ഡ് ട്രം​പ് രം​ഗ​ത്ത്. ഏ​ഴ് കോ​ടി വോ​ട്ടു​ക​ള്‍ ത​നി​ക്ക് ല​ഭി​ച്ചെ​ന്നും ഒ​രു സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും കൂ​ടി​യ വോ​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തി​രു​ന്ന​ത് തി​രി​ച്ച​ടി​യാ​യി. ഇ​ത് മു​ന്‍​പോ​രി​ക്ക​ലും സം​ഭ​വി​ക്കാ​ത്ത കാ​ര്യ​മാ​ണ്.

മെ​യി​ല്‍ ഇ​ന്‍ ബാ​ല​റ്റ് വോ​ട്ടു​ക​ള്‍​ക്ക് ആ​വ​ശ്യ​പ്പെ​ടാ​ത്ത ല​ക്ഷ​ക​ണ​ക്കി​നു പേ​ര്‍​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്നും ഇ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും ട്രം​പ് ത​ന്‍റെ പു​തി​യ ട്വീ​റ്റി​ല്‍ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍ അ​ഴി​മ​തി ന​ട​ത്തും, ആ​രും അ​വ​ന്വേ​ഷി​ക്ക​രു​തെ​ന്ന നാ​ണം​കെ​ട്ട നി​ല​പാ​ട് സി​പി​എ​മ്മി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​ഴി​മ​ത​യും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​ന്വേ​ഷി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സം സ്തം​ഭി​ക്കു​ക. ത​ന്നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് അ​ധി​കാ​ര​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

You May Like

Subscribe US Now