ദരിദ്രരെ കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കും : 400 മില്യണ്‍ ഡോളറിന്റെ പദ്ധതിയാവിഷ്കരിച്ച്‌ ഇന്ത്യയും ലോകബാങ്കും

author

ന്യൂഡല്‍ഹി: ദരിദ്രരായ ജനങ്ങളെ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ 400 മില്യണ്‍ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ച്‌ ഇന്ത്യയും ലോകബാങ്കും. മഹാമാരി ഏല്‍പ്പിക്കുന്ന വിദൂരമായ പ്രത്യാഘാതങ്ങളെ തടയാനാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

കോവിഡ് പാവപ്പെട്ടവരെ ബാധിക്കുന്നതു തടയാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്.ഈ വര്‍ഷം മെയ് മാസത്തിലാണ് 750 മില്യണ്‍ ഡോളര്‍ വകയിരുത്തിയ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലായത്. കൃത്യസമയത്ത് വിനിയോഗിച്ച ഈ തുക കൊണ്ട് ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ കോവിഡിന്റെ അനന്തരഫലങ്ങളില്‍ നിന്നും വലിയൊരളവു വരെ സംരക്ഷിക്കാന്‍ സാധിച്ചു.

ഇന്ത്യന്‍ സര്‍ക്കാരും ലോക ബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടറായ സുമില ഗുല്യാനിയും തമ്മിലാണ് ഈ കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്ന് സാമ്ബത്തിക കാര്യ അഡീഷണല്‍ സെക്രട്ടറി സി.എസ് മോഹപത്ര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം മര്‍ദ്ദനം

തളിപ്പറമ്ബ്: .വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദനം. സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ചുവെന്നാണ് പരാതി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷിന്‍റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി 140 വോട്ടിനാണ് ജയിച്ചത്. തളിപ്പറമ്ബിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ ആണ് സുരേഷ് ഇപ്പോള്‍. തളിപ്പറമ്ബ് പോലീസ് കേസ് എടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ […]

You May Like

Subscribe US Now