ഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാല്‍ മിര്‍ച്ചിയുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. ദുബായില്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള വീടും, ബിസിനസ്സ് സ്ഥാപനങ്ങളും .
ദുബായിലെ വിവിധയിടങ്ങളിലുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍, മിഡ്വെസ്റ്റ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റ്, വസതികള്‍ ഉള്‍പ്പെടെ ആകെ 15 സ്വത്തുക്കളാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും കൂടുതല്‍ നടപടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ മിര്‍ച്ചിയുടെ 573 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. നിലവില്‍ 776 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിട്ടുണ്ട്.