ദുബൈയിലും നോട്ടപ്പുള്ളികളായി കോടിയേരി മക്കള്‍​

author

ദു​ബൈ: ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ട് കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ, സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​​ഷ്​​ണ​െന്‍റ മ​ക​ന്‍ ബി​നീ​ഷ്​ കോ​ടി​യേ​രി​യും സ​ഹോ​ദ​ര​ന്‍ ബി​നോ​യി​യും നേ​ര​ത്തേ ദ​ു​ബൈ​യി​ലും നോ​ട്ട​പ്പു​ള്ളി​ക​ള്‍.

അ​ര​ഡ​സ​നി​ലേ​റെ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പു​കേ​സു​ക​ളാ​ണ്​ ബി​നീ​ഷി​നും ബി​നോ​യി​ക്കും യു.​എ.​ഇ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടി​ലും യു.​എ.​ഇ​യി​ലു​മു​ള്ള പ്ര​മു​ഖ​രു​ടെ ഇ​ട​പെ​ട​ലി​നി​ടെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ത്ത്​ ര​ണ്ടു​ വ​ര്‍​ഷം മു​മ്ബ്​​ കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

ദു​ബൈ​യി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി അ​ര​കോ​ടി​യോ​ളം രൂ​പ​യു​ടെ കേ​സു​ക​ളാ​ണ്​ ബി​നീ​ഷി​നു​ണ്ടാ​യി​രു​ന്ന​ത്. 2015 ആ​ഗ​സ്​​റ്റി​ല്‍ 40 ല​ക്ഷം രൂ​പ തി​രി​ച്ചു​ന​ല്‍​കാ​ത്ത കേ​സ്​ ബ​ര്‍​ദു​ബൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​രു​ന്നു. ഈ ​കേ​സി​ല്‍ ര​ണ്ടു​ മാ​സം ത​ട​വി​ന്​ ശി​ക്ഷി​ച്ചെ​ങ്കി​ലും ഇ​തി​ന്​ മു​ന്നേ ബി​നീ​ഷ്​ നാ​ട്ടി​ലേ​ക്ക്​ മു​ങ്ങി. ദു​ബൈ ഫ​സ്​​റ്റ്​ ഗ​ള്‍​ഫ്​ ബാ​ങ്കി​ല്‍​നി​ന്ന്​ വാ​യ്​​പ എ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത​തി​ന്​ അ​ല്‍​ ബ​ര്‍​ഷ സ്​​റ്റേ​ഷ​നി​ലും​ സ്വ​കാ​ര്യ ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്​ ക​മ്ബ​നി​യെ ക​ബ​ളി​പ്പി​ച്ച​തി​ന്​ ഖി​സൈ​സ്​ സ്​​റ്റേ​ഷ​നി​ലും കേ​സു​ക​ളു​ണ്ടാ​യി​രു​ന്നു. ​മ​റ്റു​ ചി​ല സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ബി​നീ​ഷി​നെ​തി​രെ ചെ​ക്ക്​ ത​ട്ടി​പ്പ്​ പ​രാ​തി​യും എ​ത്തി​യി​രു​ന്നു. ഈ ​കേ​സു​ക​ളെ​ല്ലാം പ​ണം മ​ട​ക്കി ന​ല്‍​കി ഒ​ത്തു​തീ​ര്‍​പ്പാ​ക്കി.

ബി​നോ​യി​ക്കെ​തി​രെ 13 കോ​ടി​യു​ടെ ചെ​ക്ക്​ ത​ട്ടി​പ്പ്​​ കേ​സാ​ണ്​ യു.​എ.​ഇ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇൗ ​സ​മ​യ​ത്ത്​ ദു​ബൈ​യി​ലു​ണ്ടാ​യി​രു​ന്ന ബി​നോ​യി​ക്ക്​ യാ​ത്ര വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, ഉ​ന്ന​ത​രു​ടെ മ​ധ്യ​സ്​​ഥ​ത​യി​ല്‍ പ​ണ​ത്തി​െന്‍റ നി​ശ്ചി​ത ശ​ത​മാ​നം ന​ല്‍​കി​ ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ബി​നോ​യി വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി വ​ഞ്ചി​ച്ചു​വെ​ന്ന കേ​സി​െന്‍റ തു​ട​ക്ക​വും ദു​ബൈ​യി​ല്‍ നി​ന്നാ​യി​രു​ന്നു.

ദു​ബൈ​യി​ല്‍ ഡാ​ന്‍​സ്​ ബാ​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ബി​നോ​യ്​ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യി​ ബി​ഹാ​ര്‍ സ്വ​ദേ​ശി​നി മും​ബൈ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ​യി​ല്‍ കേ​സു​ക​ളി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടു മന്ത്രിമാര്‍ക്ക് സ്വര്‍ണക്കടത്തില്‍ ബന്ധം: സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫിസിലെ 2 പ്രധാന ഉദ്യോഗസ്ഥര്‍ക്കും 2 മന്ത്രിമാര്‍ക്കും സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ഈ ​​​ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ടെ​​​ലി​​​ഫോ​​​ണി​​​ലൂ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​രു​​​മാ​​​യി നി​​​ര​​​ന്തരം ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും സ്വ​​​പ്ന​​​യും സ​​​രി​​​ത്തും സ​​​ന്ദീ​​​പ് നാ​​​യ​​​രും ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​ര്‍​​​ണ​​​ക്ക​​​ട​​​ത്തു​​​കാ​​​ര്‍ നി​​​ര​​​വ​​​ധി ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ അ​​​പ​​​ഹാ​​​സ്യ​​​നാ​​​വും മു​​​ന്പ് മു​​​ഖ്യ​​​മ​​​ന്ത്രി രാ​​​ജി​​​വെ​​​യ്ക്ക​​​ണ​​​മെ​​​ന്നും കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ശിവശങ്കര്‍ […]

You May Like

Subscribe US Now