ദേശീയ കായിക പുരസ്കാരങ്ങള്‍ ഇന്ന് രാഷ്‌ട്രപതി സമ്മാനിക്കും

author

ന്യൂഡല്‍ഹി ; ദേശീയ കായിക പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വിതരണം ചെയ്യും. രാഷ്ട്രപതി ഭവനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുക. അവാര്‍ഡ് ജേതാക്കള്‍ പ്രാദേശിക സായി കേന്ദ്രത്തില്‍നിന്ന് പരിപാടിയില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

കായികരംഗത്തെ ആജീവനാന്ത മികവിനുള്ള ധ്യാന്‍ചന്ദ് പുരസ്കാരം മലയാളി ഒളിമ്ബ്യന്‍ ആയ ജിന്‍സി ഫിലിപ്പിന് രാഷ്ട്രപതി ഇന്ന് സമ്മാനിക്കും. രോഹിത് ശര്‍മ, മാരിയപ്പന്‍ തങ്കവേലു, എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഖേല്‍രത്ന സമ്മാനിക്കുക. 27 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചിട്ടില്ല; നടത്തിപ്പ് മാത്രമാണ് അദാനിയെ ഏല്പിച്ചത്: വി.മുരളീധരന്‍

ന്യുഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കേന്ദ്രസര്‍ക്കാരിനുമാണ്. നടത്തിപ്പ് മാത്രമാണ് അദാനി ഗ്രൂപ്പിനെ ഏല്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങളുടെയും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ 2005-2006 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാര്‍ ഡല്‍ഹി, മുംബൈ, ബംഗലൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ ഒരു പിപിപി മാതൃകയില്‍ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചത്. രാജ്യത്തിന്റെ വ്യോമയാന ഇടപാടുകളില്‍ 33% ശതമാനം കൈകാര്യം ചെയ്യുന്നത് […]

You May Like

Subscribe US Now