ധനുഷ്-സായ് പല്ലവി ജോഡിയുടെ ‘റൗഡി ബേബി’ ഒരു ബില്ല്യണ്‍ കാഴ്ചക്കാരുള്ള ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം

author

ചെന്നൈ: തമിഴ് സൂപര്‍താരങ്ങളായ ധനുഷും സായ് പല്ലവിയും ചേര്‍ന്ന് അഭിനയിച്ച ഹിറ്റ് ഗാനം റൗഡി ബേബി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. യൂ ട്യൂബില്‍ ഒരു ബില്ല്യണ്‍ പേര്‍ കണ്ട ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി ഇത് മാറി. ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സായ് പല്ലവിയും ധനുഷും നന്ദി അറിയിച്ചു. ‘ഇത് മധുരമുള്ള യാദൃശ്ചികതയാണ്. കൊലവറി ഡിയുടെ ഒമ്ബതാം വാര്‍ഷികത്തിന്റെ അതേ ദിവസം തന്നെ റൗഡി ബേബി ഒരു ബില്യണ്‍ കാഴ്ചക്കാരെ നേടി. ഒരു ബില്യണ്‍ വ്യൂകളില്‍ എത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമാണിതെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ മുഴുവന്‍ ടീമിനും ഹൃദയത്തില്‍ നിന്ന് നന്ദി’-ധനുഷ് പറഞ്ഞു. സായ് പല്ലവി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് നന്ദി അറിയിച്ചത്. റൗഡി ബേബിയെ സ്വന്തമാക്കിയ എല്ലാവര്‍ക്കും നന്ദിയെന്നും ഒരു ബില്ല്യണ്‍ സ്‌നേഹവും എന്നായിരുന്നു ട്വീറ്റ്.

2018ല്‍ പുറത്തിറങ്ങിയ മാരി 2 എന്ന തമിഴ് സിനിമയിലെ ഗാനങ്ങളിലൊന്നാണ് റൗഡി ബേബി. യുവാന്‍ ശങ്കര്‍ രാജയാണ് ഹിറ്റ് ഗാനം രചിച്ചത്. പ്രഭുദേവ നൃത്തം ചെയ്ത ഗാനം ധനുഷും ധീയും ചേര്‍ന്നാണ് ആലപിച്ചത്.

‘റൗഡി ബേബി മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചെന്നും ശതകോടിക്കണക്കിന് കാഴ്ചകളിലെത്തിയെന്നും ആരാധകര്‍ അറിയിച്ചപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. അല്ലാഹുവിന് സ്തുതി. എല്ലാവരോടും നന്ദി’ എന്നായിരുന്നു ഇസ് ലാം സ്വീകരിച്ച സംഗീതജ്ഞന്‍ യുവാന്‍ ശങ്കര്‍ രാജ ട്വിറ്ററില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ട്ടി ചിഹ്ന മാസ്ക് ധരിച്ച പോളി​ങ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നം ധരിച്ച്‌ വന്നതില്‍ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തല്‍. കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തില്‍ പോളിംഗ് ഓഫീസറായിരുന്നു സരസ്വതി. […]

You May Like

Subscribe US Now