നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

author

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടം സംഭവിച്ചത് തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ്. ഭര്‍ത്താവ് സുന്ദറുമുണ്ടായിരുന്നു ഖുശ്ബുവിനൊപ്പം.
അപകടമുണ്ടായത് ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ്. ആര്‍ക്കും സാരമായി പരുക്കില്ല.

ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. താന്‍ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു പറഞ്ഞു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലാരിവട്ടം പാലം അഴിമതികേസ് ; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആലുവയില്‍ ഉള്ള വീട്ടില്‍ എത്തിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്തു നിന്നുള്ള സംഘമാണ് എത്തിയത്. സംഘം എത്തിയ സമയത്ത് ഇബ്രാഹിംകുഞ്ഞിനെ ഭാര്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. വനിതാ പോലീസ് എത്തിയതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇബ്രാഹിംകുഞ്ഞിന്‍റെ വീടിനുള്ളില്‍ കയറിയത്. മുന്‍പ് പാലാരിവട്ടം അഴിമതി […]

You May Like

Subscribe US Now