നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

author

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ നടപടികള്‍ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി നിശബ്ദമായി നിന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.

പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. കൂടാതെ പ്രതിഭാഗം നല്‍കുന്ന ഹര്‍ജികളില്‍ പലതിലും പ്രോസിക്യൂഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഒരു തീരുമാനവും എടുത്തില്ലെന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ച്‌ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡല്‍ഹി വായു മലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ്​: അഞ്ചുവര്‍ഷം തടവും ഒരുകോടി പിഴയും

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വാ​യു മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി കേ​ന്ദ്രം പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സ്​ കൊ​ണ്ടു​വ​ന്നു. മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്ക്​ അ​ഞ്ചു​വ​ര്‍​ഷം ത​ട​വും ഒ​രു കോ​ടി രൂ​പ പി​ഴ​യും ല​ഭി​ക്കു​ന്ന​താ​ണ്​ പു​തി​യ നി​യ​മം. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ബു​ധ​നാ​ഴ്​​ച​ രാ​ത്രി രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ ഒ​പ്പു​വെ​ച്ചു. മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി 20 അം​ഗ സ്​​ഥി​രം ക​മീ​ഷ​െ​ന നി​യ​മി​ച്ച​താ​യും ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ പ​റ​യു​ന്നു. ഡ​ല്‍ഹി​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും അ​ന്ത​രീ​ക്ഷ വാ​യു മ​ലി​നീ​ക​ര​ണം ത​ട​യാ​ന്‍ നി​യ​മ നി​ര്‍​മാ​ണ​ത്തി​ലൂ​ടെ സ്ഥി​രം സ​മി​തി​യെ കൊ​ണ്ടു​വ​രാ​മെ​ന്ന് ര​ണ്ടു​ദി​വ​സം […]

Subscribe US Now