നടിയെ ആക്രമിച്ച കേസ്; പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി

author

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി അറിയിക്കാന്‍ വിചാരണ കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസ് അടുത്ത മാസം രണ്ടാം തീയതി പരിഗണിക്കും.

കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കഴിഞ്ഞ ദിവസമായിരുന്നു രാജിവെച്ചത്. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കാനിരിക്കെയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി. സ്ഥാനം രാജിവെച്ച്‌ ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'അണു മഹാകാവ്യം' സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി:ബാലചന്ദ്രമേനോന്‍;സോഹന്‍ റോയിയുടെ ആയിരത്തൊന്ന് കവിതകള്‍ ഡിജിറ്റല്‍ രൂപത്തില്‍

അക്ഷരം അറിയാത്തവര്‍ക്കുപോലും ആസ്വദിക്കാന്‍ കഴിയുന്ന തലത്തിലേക്ക് കവിതയേയും മലയാളഭാഷയേയും എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് അണുമഹാകാവ്യം പകര്‍ന്നുകൊടുത്ത പുണ്യമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് ജേതാവ് കൂടിയായ കവി സോഹന്‍ റോയിയുടെ ആയിരത്തൊന്ന് കവിതകള്‍ അടങ്ങിയ “അണുമഹാകാവ്യം 1001” എന്ന പുസ്തകം ഡിജിറ്റല്‍ രൂപത്തില്‍ പ്രകാശനം ചെയ്തു കൊണ്ട് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നമ്മുടെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ് ഇതിലെ കവിതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ […]

Subscribe US Now