വെര്‍ട്ടെബ്രല്‍ ഫ്രാക്ചര്‍ (നട്ടെല്ലിലെ ഒടിവോ ക്ഷതമോ) ഉള്ള കോവിഡ്-19 രോഗികള്‍ക്ക് രോഗ ബാധയെത്തുടര്‍ന്നുള്ള മരണ സാധ്യത ഇരട്ടിയാണെന്ന് പഠനം. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഓസ്റ്റിയോപൊറോസിസ് കാരണമാണ് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ ഉണ്ടാകുന്നത്. അത്തരം ഒടിവുകള്‍ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
114 കോവിഡ് -19 രോഗികളുടെ എക്സ്-റേകള്‍ ഗവേഷകര്‍ പഠിക്കുകയും 35 ശതമാനം പേരില്‍ തോറാസിക് വെര്‍ട്ടെബ്രല്‍ ഒടിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഈ രോഗികള്‍ പ്രായമായവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും കൂടുതലായി ബാധിച്ചവരുമായിരുന്നു. ഒടിവുകളില്ലാത്തവരെ അപേക്ഷിച്ച് അവര്‍ക്ക് വെന്റിലേറ്ററുകള്‍ ആവശ്യമുണ്ടെന്നും മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തില്‍ പറയുന്നു.
കഠിനമായ ഒടിവുകള്‍ ഉള്ള രോഗികളില്‍ മരണനിരക്ക് കൂടുതലായിരുന്നു.