‘നരേന്ദ്രമോദി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും’; പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കുമെന്ന് സൂചന

author

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേത് ആയിരിക്കും. കശ്മീര്‍ വിഷയം ഉന്നയിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസം​ഗത്തിന് മോദി ശക്തമായ മറുപടി നല്‍കിയേക്കും.

തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്തുപറയുമെന്നാണ് കരുതുന്നത്. കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ജനറല്‍ അസ്സംബ്ലി വെര്‍ച്വല്‍ ആയാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗത്തിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയിരിക്കും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുക. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുടെ സജീവ ഇടപെടല്‍ ഉണ്ടാകും.

കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന്, കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാന്‍ ഉണ്ടാക്കുന്ന കുഴപ്പം മാത്രമാണ് ഉള്ളതെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്‍ സഭയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കശ്മീര്‍ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് താക്കീത് : യു.എന്നില്‍ ചര്‍ച്ചയ്‌ക്കെടുത്ത ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്ത്യയുടെ പ്രതിനിധി ഇറങ്ങിപ്പോയി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്താന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോ പ്രതിഷേധിച്ച്‌ സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. പിന്നീട് നടന്ന മറുപടി പ്രസംഗത്തില്‍, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വിനിദോ പാകിസ്ഥാനെ രൂക്ഷമായി […]

You May Like

Subscribe US Now