നവംബര്‍ പത്തിന് ശേഷവും എല്ലാവരും ഇവിടെത്തന്നെ വേണം, എല്ലാം ചര്‍ച്ച ചെയ്യണം; എതിരാളികളെ വെല്ലുവിളിച്ച്‌ കെ എം ഷാജി

author

കോഴിക്കോട് : അടുത്ത മാസം പത്താം തീയതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്ബാകെ ഹാജരാകുമെന്നും എന്നാല്‍ അതിന് ശേഷവും എല്ലാവരെയും ഇവിടെത്തന്നെ കാണണമെന്നും മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായി കെ എം ഷാജി. പത്താം തീയതി കഴിഞ്ഞാലും എല്ലാം വിശദമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും ഐ സി യുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും കാണാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യം മാത്രമല്ല നിര്‍ബന്ധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.

അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;

ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം!!
അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം!!

ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിര്‍ബന്ധവുമുണ്ട്!!

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച്‌ ട്വീറ്റ് ; പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി

ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച്‌ ട്വീറ്റ് ചെയ്ത സംഭവത്തില്‍ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ഹെലികോപ്ടറില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ യാത്ര ചെയ്തതിനെ വിമര്‍ശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ട്വീറ്റ് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ കത്ത് നല്‍കി. മധ്യപ്രദേശ് കന്‍ഹ ദേശീയ ഉദ്യാനത്തിലേയ്ക്കും തുടര്‍ന്ന് നാഗ്പൂരിലേയ്ക്കും സന്ദര്‍ശനം നടത്താന്‍ ചീഫ് ജസ്റ്റിസിന് ഹെലികോപ്ടര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മധ്യപ്രദേശില്‍ […]

You May Like

Subscribe US Now