ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതിനിയമ ഭേദഗതി ബില്ലിനുമെതിരേ നവംബര്‍ അഞ്ചിന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഞ്ചാബില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെയും ജനങ്ങളെയും ഭീഷണിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കണ്‍വീനര്‍ വിഎം സിങ് പറഞ്ഞു.
സംയുക്ത ട്രേഡ് യൂനിയന്‍ നവംബര്‍ 26ന് സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ ഗ്രാമീണ ഹര്‍ത്താല്‍ നടത്തും. 27ന് ഡല്‍ഹി ചലോ എന്ന പേരില്‍ തലസ്ഥാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സംസ്ഥാന, പ്രാദേശിക തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കോര്‍പറേറ്റ് കമ്ബനികള്‍ക്കും മുന്നില്‍ പ്രതിഷേധ പരിപാടികള്‍ ഉണ്ടാകും.