ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നാലുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 30000ല്‍ താഴെ എത്തി. ഇന്നലെ 29,164 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 88,74,291 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
449 പേര് കൂടി മരിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,30,519 ആയി ഉയര്‍ന്നു. നിലവില്‍ 4,53,401 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,077 പേരുടെ കുറവുണ്ടായി.
ഇന്നലെ മാത്രം 40,791 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 82,90,371 ആയി ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.