നാല് വെടിയുണ്ടകള്‍, 40ലേറെ മുറിവുകള്‍; മാവോവാദി വേല്‍മുരുകന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

author

കോഴിക്കോട്: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്‍റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എക്‌സ്‌റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും വയറിലുമായാണ് നാല്‍പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരിക്കുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

ഇത്രയധികം ബുള്ളറ്റുകള്‍ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചത് ഏറ്റുമുട്ടലല്ല ഉണ്ടായതെന്നും വളരെ അടുത്തുനിന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊലീസ് വെടിവെച്ചതിന് തെളിവാണെന്നും കൊല്ലപ്പെട്ട വേല്‍മരുകന്‍റെ സഹോദരന്‍ അഡ്വ. മുരുകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതേസമയം, പടിഞ്ഞാറത്തറയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് വാദം തള്ളി ആദിവാസികള്‍. രാവിലെ ഏഴുമണിയോടെ തന്നെ തുടരെയുള്ള വെടിയൊച്ചകള്‍ കാട്ടില്‍ കേട്ടിരുന്നതായി കോളനിവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പൊലീസ് വാദം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'മാവോയിസ്റ്റുകളെ വെടിവച്ച്‌ കൊല്ലണമെന്ന സമീപനം ശരിയല്ല; സര്‍ക്കാര്‍ തിരുത്തണം': സിപിഐ

സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയില്‍ നിലപാട് വ്യക്തമാക്കി സിപിഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മാവോയിസ്റ്റ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഒരു ഭീഷണിയല്ല. ഭീതി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തണം. വയനാട്ടില്‍ ഏറ്റുമുട്ടല്‍ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാടില്‍ മരിച്ചയാളുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ന്നിട്ടില്ല. […]

You May Like

Subscribe US Now