നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍

author

ന്യൂഡല്‍ഹി : കോവിഡ് 19 വാക്സിന്റെ വിതരണം രാജ്യത്തൊട്ടാകെ തുടങ്ങാനൊരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച്‌ ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.

ഓരോ സംസ്ഥാനത്തെയും രണ്ടുവീതം ജില്ലകളിലായി ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ചാണ് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈ റണ്‍ നടക്കുന്നത് ഇന്നും നാളെയുമായിട്ടാണ്.

രണ്ടു ദിവസങ്ങളിലായി വാക്‌സിന്‍ വിതരണസമയത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം നടത്തും. വാക്‌സിന്‍ വിതരണപ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള പാളിച്ചകള്‍ മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കല്‍, വിശകലനം എന്നീ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കാനും ഇതു സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം വാക്‌സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. വിവിധ പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതു മുതല്‍ ശീതികരണവും വിതരണവും വിവരങ്ങളുടെ കൈമാറ്റവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായിയാണ് നടക്കുക.

കോവാക്‌സിന്റെ വിതരണത്തിനുള്ള ശൃംഖലയായ കോവിന്നിലെ വിവരശേഖരണം മുതല്‍ വാക്‌സിന്‍ രശീതു നല്‍കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ വിന്യാസം, വിതരണകേന്ദ്രങ്ങളിലെ മോക്ക് ഡ്രില്‍, മരുന്നുവേണ്ടവരുടെ റിപ്പോര്‍ട്ടിങ്, ആരോഗ്യപ്രവര്‍ത്തകരുടെ വൈകുന്നേരത്തെ വിലയിരുത്തല്‍ യോഗം വരെയുള്ളതെല്ലാം ഡ്രൈ റണ്ണിന്റെ ഭാഗമായി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാശ്മീരിലെ പൂഞ്ചിലെ ക്ഷേത്രത്തില്‍ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; 3 തീവ്രവാദികള്‍ അറസ്റ്റില്‍

ഡല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രണ ശ്രമം പരാജയപ്പെടുത്തി മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തു. പൂഞ്ചിലെ ഒരു ക്ഷേത്രത്തില്‍ ആക്രമണം നടത്താനും സാമുദായിക ഐക്യത്തെ തകര്‍ക്കാനുമുള്ള തീവ്രവാദ ഗൂ ഡാലോചന പരാജയപ്പെടുത്തി പാകിസ്ഥാനുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. അവരില്‍ നിന്ന് ആറ് ഗ്രനേഡുകളും പിടിച്ചെടുത്തു. ജില്ലയിലെ സമാധാനത്തിനും സാമുദായിക സൗഹൃദത്തിനും വിഘാതം സൃഷ്ടിക്കുന്നതിനായി അറസ്റ്റിലായവര്‍ ക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ […]

You May Like

Subscribe US Now