നിയമസഭയില്‍ 50 വര്‍ഷം പിന്നിട്ട് ഉമ്മന്‍ ചാണ്ടി

author

നിയമനിര്‍മാണ സഭകളുടെ ചരിത്രത്തിലെ അപൂര്‍വനേട്ടത്തിലാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1970ല്‍ തുടങ്ങിയ നിയമസഭ ജീവിതത്തിന്‍റെ അമ്ബതാംവാര്‍ഷികം ആഘോഷിക്കുകയാണ് അദ്ദേഹം. തോല്‍വി എന്തെന്നറിയാതെ തുടര്‍ച്ചായി 11 തവണ വിജയിച്ച ഉമ്മന്‍ചാണ്ടി അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ്.

1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളിയില്‍ കരോട്ട് വള്ളക്കാവില്‍ കെ.ഒ ചാണ്ടി – ബേബി ചാണ്ടി ദമ്ബതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ഉമ്മന്‍ചാണ്ടി വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സംസ്ഥാന രാഷട്രീയത്തിലേക്ക് കടന്ന് വരുന്നത്. ഇരുപത്തിയേഴാം വയസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. ഇടത് എംഎല്‍എ ഇ.എം.ജോര്‍ജിനെ 7233 വോട്ടിന് പരാജയപ്പെടുത്തിയതോടെ പുതുപ്പള്ളിയിലും കേരള രാഷ്ട്രീയത്തിലും പുതിയ രാഷ്ട്രീയചരിത്രമാണ് എഴുതപ്പെട്ടത് .1970ന് ശേഷം ഇതുവരെ നടന്ന 11 തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടി തന്നെയായിരിന്നു പുതുപ്പള്ളിയുടെ സാരഥി. ഒരു മണ്ഡലത്തില്‍ ഏറ്റവുമധികം തവണ ജയിച്ചയാളെന്ന റെക്കോര്‍ഡില്‍ കെഎം മാണി മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ളത്.

1977ല്‍ കരുണാകരന്‍ മന്ത്രിസഭയിലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് പല മന്ത്രിസഭകളില്‍ ആഭ്യന്തര, ധനകാര്യവകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004ല്‍ ആന്‍റണി രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി. 2006 മുതല്‍ 11 വരെ പ്രതിപക്ഷനേതാവ്. 2011 – 16 കാലത്ത് വീണ്ടും മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനായി ഉമ്മന്‍ ചാണ്ടി സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ ധാ​ര്‍​മി​ക​ത​യി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഈ ​സ​ര്‍​ക്കാ​രി​നെ ആ​ര്‍​ക്കും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷം അ​ഴി​മ​തി ആ​രോ​പി​ക്കു​ന്പോ​ള്‍ അ​തെ​ല്ലാം നി​രാ​സ​വ​ത്ക​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ട​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് അ​ന്വേ​ഷ​ണം ത​നി​ലേ​ക്ക് വ​രു​മെ​ന്ന് ഭ​യ​ക്കു​ന്ന​തി​നാ​ലാ​ണ്. ഇ.​പി. ജ​യ​രാ​ന്‍, തോ​മ​സ് ചാ​ണ്ടി, എ.​കെ. ശ​ശീന്ദ്ര​ന്‍ എ​ന്നീ മ​ന്ത്രി​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ട് എ​ന്തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ലീ​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കാ​ത്ത്. ഈ ​അ​ന്വേ​ഷ​ണം […]

You May Like

Subscribe US Now