നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കാനാകില്ലെന്ന് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ആദ്യം പരിഗണിക്കവെ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. 2015 ല്‍ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയായിരുന്നു ഇടത് നേതാക്കളുടെ നേതൃത്വത്തില്‍ കൈയ്യാങ്കളി സംഭവം അരങ്ങേറിയത്. രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നായിരുന്നു കേസ്.
മധ്യപ്രദേശില്‍ പശുക്ഷേമത്തിനായി ഗോമാതാ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍
Mon Nov 23 , 2020
ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്ഷേമത്തിനായി ഗോമാതാ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഞായറാഴ്ച ചേര്‍ന്ന പശു കാബിനറ്റിന്റെ ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പശുക്കളുടെ സംരക്ഷണത്തിനും ഗ്രാമീണ സാമ്ബത്തികവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമാണ് പശു ക്യാബിനറ്റ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗക്ഷേമം, ഗ്രാമവികസനം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
