നിരോധനം ലംഘിച്ച്‌ ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തോത് ഉയരുന്നു

author

ന്യൂഡല്‍ഹി: പടക്ക നിരോധനം ലംഘിച്ച്‌ ദീപാവലി ആഘോഷിച്ച ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തോത് ഉയരുന്നതായി റിപോര്‍ട്ട്. ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകള്‍ പ്രകാരം ദീവ ആനന്ദ് വിഹാറില്‍ 481, ഐജിഐ വിമാനത്താവള മേഖലയില്‍ 444, ഐടിഒയില്‍ 457, ലോധി റോഡ് മേഖലയില്‍ 414 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. ദീപാവലി ആഘോഷങ്ങള്‍ അവസാനിച്ചതോടെ ഡല്‍ഹിയില്‍ പലയിടങ്ങളിലും കനത്ത പുക മൂടിയിരുന്നു. ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) നവംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ നവംബര്‍ 30 അര്‍ദ്ധരാത്രി വരെ മലിനീകരണ തോതില്‍ പടക്കം വില്‍ക്കുന്നതും കത്തിക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക മാലിന്യങ്ങള്‍ കത്തുന്നതും ഡല്‍ഹിയില്‍ വായു മലിനീകരണം വഷളാകുന്നു.

ഇന്ന് രാവിലെ 8 മണിക്ക് ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 468 ആയി ഉയര്‍ന്നു. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍, തലസ്ഥാനത്ത് മലിനീകരണ തോത് വര്‍ദ്ധിക്കുന്നത് ഒരു പ്രധാന ആശങ്കയായി ഉയര്‍ന്നുണ്ട്. കൊവിഡ് രോഗികളില്‍ അണുബാധയുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദസംഘം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രക്തസമ്മര്‍ദവും അസ്ത്മയും പോലുളള അസുഖങ്ങള്‍ക്കും വായുമലിനീകരണം കാരണമാകും. രാജ്യ തലസ്ഥാനത്ത് നവംബര്‍ 9 മുതല്‍ നവംബര്‍ 30 വരെ വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും പൂര്‍ണമായും നിരോധിച്ചിരുന്നു.

അതേസമയം ഉത്സവ ദിവസങ്ങളില്‍ 2 മണിക്കുര്‍ പച്ച നിറത്തിലുളള മലിനീകരണം വളരെ കുറവുളള പടക്കങ്ങള്‍ പൊട്ടിക്കാമെന്ന് സുപ്രിംകോടതി ഉത്തരവുണ്ടായിരുന്നു. ദീപാവലി, ഛത് പൂജ, ഗുരു പൂരബ്, ക്രിസ്മസ്, ന്യൂഇയര്‍ എന്നീ ആഘോഷങ്ങള്‍ക്കാണ് അനുമതി. തെലങ്കാന പടക്കവ്യാപാരി സംഘടന നല്‍കിയ പരാതിയിലായിരുന്നു സുപ്രിംകോടതി വിധി. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പച്ച നിറത്തിലുളള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തര്‍ക്കം തുടരുന്നതിനിടെ കോട്ടയത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

കോട്ടയം | സീറ്റ് വീതംവെക്കല്‍ സംബന്ധിച്ച്‌ രൂക്ഷ തര്‍ക്കം തുടരുന്നതിനിടെ കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത്, പാല നഗരസഭ സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. ജില്ലാ പഞ്ചായത്തില്‍ 11 സീറ്റ് വേണമെന്ന ആവശ്യത്തില്‍ ജോസ് കെ മാണി വിഭാഗം ഉറച്ച്‌ നില്‍ക്കുകയാണ്. എന്നാല്‍ ഇത് നല്‍കാനാവില്ലെന്നാണ് സി പി എമ്മും സി പി ഐയും പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ […]

You May Like

Subscribe US Now