നിര്‍ണ്ണായക നീക്കങ്ങള്‍; നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ​ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി തന്നെ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

author

വിവാദമായ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറി എം. പ്രദീപ്കുമാറിനെ (43)തിരെ പൊലീസ് കേസെടുത്തു.

കൊല്ലം കോട്ടാത്തല സ്വദേശിയാണ് ഇയാള്‍. കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24നും 28നും ഫോണില്‍ വിളിച്ചും സെപ്റ്റംബര്‍ 24നും 25നും സന്ദേശങ്ങള്‍ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്.

എന്നാല്‍ മൊഴിമാറ്റാന്‍ തയാറാകാതെ വന്നപ്പോള്‍ പ്രദീപ്‌ കുമാര്‍ കാസര്‍കോട്ടെത്തി മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടു. ഇതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുത്തനെയുള്ള ഇറക്കമിറങ്ങി 'വില്ലന്‍' ബൈക്കിനു പിന്നിലിടിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

മോനിപ്പള്ളി: ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങിയ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ലോറിയിടിച്ചു ഇരുവരും തല്‍ക്ഷണം മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (50), മകന്‍ മിഥുന്‍ (21) എന്നിവര്‍ ഇന്നലെ രാവിലെ 11.30ന് മോനിപ്പള്ളി ടൗണി‌ലുണ്ടായ അപകടത്തിലാണ് മരിച്ചത്. സംസ്കാരം ഇന്നു വീട്ടുവളപ്പില്‍. തടിപ്പണി ചെയ്യുന്നതിനിടെ രാജീവിന്റെ കൈയില്‍ മുറിവേറ്റിരുന്നു. മോനിപ്പള്ളി എംയുഎം ആശുപത്രിയില്‍ എത്തി മുറിവ് ഡ്രസ് ചെയ്ത ശേഷം മകന്‍ മിഥുന് ഒപ്പം ആലപുരം […]

You May Like

Subscribe US Now