പാറ്റ്ന: കര്‍ഷക സമരത്തെ പിന്തുണച്ച് റാലി നടത്തിയതിന് ബിഹാര്‍ സര്‍ക്കാര്‍ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തന്നെ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന് തേജസ്വി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ചു.
ഭീരുവായ ഒരു മുഖ്യമന്ത്രിയാണ് ബിഹാര്‍ ഭരിക്കുന്നത്. കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തിയതിന് കേസെടുത്തിരിക്കുന്നൂ. ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. അല്ലെങ്കില്‍ സ്വയം കീഴടങ്ങും തേജസ്വി പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് പാറ്റ്നയില്‍ റാലി നടത്തിയതിനാണ് കഴിഞ്ഞ ദിവസം തേജസ്വി യാദവിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തത്. അനുമതി വാങ്ങാതെ റാലി നടത്തിയതിനാണ് കേസ്. റാലി നടത്തിയതിലൂടെ കോവിഡ് പടര്‍ത്താന്‍ ശ്രമിച്ചു എന്നും പോലീസ് പറയുന്നു