ജയ്പൂര്‍: നീറ്റ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കുമായി ഒഡീഷ വിദ്യാര്‍ഥി. 18കാരന് സോയിബ് അഫ്താബാണ് 720ല്‍ 720 മാക്കും സ്വന്തമാക്കി മെഡിക്കല്‍ ബിരുദപഠനത്തിന് അര്‍ഹതനേടിയത്. മെഡിക്കല്‍ പഠനത്തിന് ശേഷം കാര്‍ഡിയാക് സര്‍ജനാവണമെന്നാണ് ആഗ്രഹമെന്ന് അഫ്താബ് പറഞ്ഞു. ലോക്ഡൗണിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും കഠിനമായി പരിശ്രമിച്ചതാണ് വിജയിത്തിലേക്ക് നയിച്ചതെന്നും അഫ്താബ് പറഞ്ഞു.രാജസ്ഥാനിലെ കോട്ടയിലാണ് അഫ്താബ് കോച്ചിങ്ങിന് പോയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പല വിദ്യാര്‍ഥികളും കോട്ടയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങി. എന്നാല്‍, അമ്മക്കും സഹോദരിക്കുമൊപ്പം കോട്ടയില്‍ നിന്ന് പഠിച്ച അഫ്താബ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിക്കുകയായിരുന്നു.
അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പന്ന്യന്‍ രവീന്ദ്രന്റെ മകന്
Sat Oct 17 , 2020
തിരുവനന്തപുരം: വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയുന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ജോസ് കെ. മാണി ഇടതുപക്ഷ മുന്നണിയില്‍ എത്തിയതിന് പിന്നാലെ ചില തുറന്നെഴുതലുകള്‍ എന്ന പേരില്‍ എഴുതിയിരിക്കുന്ന കുറിപ്പാണ് ചര്‍ച്ചയാകുന്നത്. എം.പി ആകാനും എം.എല്‍ എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നവര്‍. കമ്മ്യൂണിസ്റ്റായി കോണ്‍ഗ്രസ്സായി പിന്നെ ബി.ജെ.പി ആകുന്നവരുടെ നിരയിലെ […]
