ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ ലിംഗപരമായ വിവേചനം ഇല്ലാതാക്കാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നാവിക സേനയില്‍ നടപ്പാക്കാന്‍ സുപ്രീംകോടതി സാവകാശം അനുവദിച്ചു.
വനിത ഓഫിസര്‍മാര്‍ക്ക് എല്ലാ തസ്തികകളിലും സ്ഥിരനിയമനം നല്‍കണമെന്ന വിധി പ്രാബല്യത്തില്‍ വരുത്താന്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സുപ്രീംകോടതി കേന്ദ്രത്തിന് സമയം അനുവദിച്ചത്. ഹ്രസ്വകാലസേവനം (ഷോര്‍ട്ട് സര്‍വിസ് കമീഷന്) പൂര്‍ത്തിയാക്കിയ വനിത ഓഫിസര്‍മാരുടെ അപേക്ഷ പരിഗണിച്ച് പുരുഷ ഓഫിസര്മാരെപ്പോലെത്തന്നെ സ്ഥിരനിയമനം നല്‍കണമെന്ന് മാര്‍ച്ച് 17നാണ് സുപ്രീംകോടതി വിധിച്ചിരുന്നത്.
എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാന്‍ കേന്ദ്രം സാവകാശം തേടുകയായിരുന്നു. സ്ഥിരനിയമനത്തിന് പരിഗണിക്കാതിരുന്ന അഞ്ച് വനിത നാവികസേന ഓഫിസര്‍മാര്‍ക്ക് നാലാഴ്ചക്കകം നഷ്ടപരിഹാരമായി 25 ലക്ഷം
രൂപ വീതം നല്‍കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോടാവശ്യപ്പെട്ടു.