നോട്ട്‌നിരോധനം പാവപ്പെട്ടവരുടെ പണം കോര്‍പറേറ്റുകളുടെ പോക്കറ്റിലെത്തിച്ചു; മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച്‌ രാഹുല്‍ഗാന്ധി

author

ന്യൂഡല്‍ഹി: നോട്ട്‌നിരോധനം രാജ്യത്തെ പാവപ്പട്ടവരുടെയും ദിവസക്കൂലിക്കാരുടെയും പണം ധനികരുടെയും കോര്‍പറേറ്റുകളുടെയും വായ്പ എഴുതിത്തള്ളാന്‍ ഉപയോഗിച്ചെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി. നോട്ട് നിരോധനത്തിലൂടെ പാപ്പരാക്കപ്പെട്ടവര്‍ രാജ്യത്തെ പാവപ്പെട്ടവരും കൂലിത്തൊഴിലാളികളുമാണ്. അനൗപചാരിക സമ്ബദ്ഘടനയെയും അത് തകര്‍ത്തു. അതുവഴി രാജ്യത്തിന്റെ മൊത്തം സമ്ബദ്ഘടന തന്നെയാണ് മോദി സര്‍ക്കാര്‍ തകര്‍ത്തത്. സാധാരണക്കാരുടെയും ചെറുകിട ഷോപ്പുടമകളുടെയും കൂലിവേലക്കാരുടെയും പോക്കറ്റിലെ പണം ബാങ്കിലെത്തിച്ചു. അതുപയോഗിച്ച്‌ കോര്‍പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളി- മോദിസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ്ഘടന തകര്‍ത്തതെങ്ങനെയെന്ന സെമിനാര്‍ പരമ്ബരയിലെ രണ്ടാം വീഡിയോയിലാണ് രാഹുല്‍, കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

2016 നവംബര്‍ 8 നാണ് മോദി സര്‍ക്കാര്‍ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത്. ആ നടപടി സാധാരണക്കാരെ ബാങ്കുകളുടെ മുന്നില്‍ വരി നിര്‍ത്തിയെന്ന് രാഹുല്‍ ആരോപിച്ചു.

നോട്ട്‌നിരോധനം രാജ്യത്തെ ഏറ്റവും വലിയ ധനികനുവേണ്ടിയായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തെ വലിയ ധനികനായ അംബാനി സഹോദരന്മാരാണ് നോട്ടുനിരോധനത്തിന്റെ പ്രധാന ഗുണഭോക്താക്കളെന്ന് നേരത്തെയും ആരോപണമുയര്‍ന്നിരുന്നു.

ജനങ്ങള്‍ക്ക് നോട്ട് നിരോധനം കൊണ്ട് എന്ത് ഫലമാണ് ഉള്ളത്. അവര്‍ സാധാരണക്കാരുടെ പോക്കറ്റിലെ പണം ഉപയോഗിച്ച്‌ കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ എഴുതിത്തള്ളി- രാഹുല്‍ പറഞ്ഞു.

നോട്ട് നിരോധനത്തിന് ഒരു ഒളിയജണ്ടയുണ്ടായിരുന്നു. അത് അനൗപചാരിക മേഖലയെ തകര്‍ത്തു. രാജ്യത്തെ കറന്‍സിരഹിത ഇന്ത്യയാക്കി. കറന്‍സിയില്ലാതെ അൗപചാരിക മേഖലയ്ക്ക് നിലനില്‍പ്പില്ല. ആ നടപടികൊണ്ട് ഏറ്റവും തകര്‍ച്ച നേരിട്ടത് ചെറുകിട കച്ചവടക്കാരും തൊഴിലാളികളും അടങ്ങുന്ന വിഭാഗമാണ്.- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീരിസിലെ ആദ്യ വീഡിയോ ആഗസ്റ്റ് 31നാണ് പുറത്തിറക്കിയത്. ഇന്ത്യയുടെ സമ്ബദ്ഘടനയെ ജിഎസ്ടിയും മറ്റും തകര്‍ത്തതെങ്ങനെയെന്നായിരുന്നു ആ വീഡോയില്‍ വിശദമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗളുരു മയക്കുമരുന്ന് കേസ്: സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരളാ പൊലിസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് ഓഫിസുകള്‍ തകര്‍ക്കാന്‍ മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം നല്‍കുന്നതെന്നും […]

You May Like

Subscribe US Now