ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ജനുവരി രണ്ട് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് 144 പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഡല്‍ഹി അതിര്‍ത്തിയിലേക്ക് കര്‍ഷക പ്രക്ഷോഭകര്‍ കൂടുതലായി എത്തുന്നത് തടയാനാണ് പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. സിംഗു, തിക്രി അതിര്‍ത്തികളിലാണ് കര്‍ഷകര്‍ 11 ദിവസത്തിലധികമായി സമരം നടത്തിവരുന്നത്. ഗാസിപുര്‍ അതിര്‍ത്തിയിലേക്കും സമരക്കാര്‍ എത്തിയിട്ടുണ്ട്. യു പിയില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് വന്നിരിക്കുന്നത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാറുമായുള്ള അഞ്ചാം ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അഞ്ചാം ചര്‍ച്ചയിലും പ്രധാന വിഷയങ്ങളിലൊന്നും പരിഹാരമുണ്ടായില്ല. ബുധനാഴ്ച വീണ്ടും ചര്‍ച്ച നടക്കും.