ദീപാവലി കാലത്ത് പടക്കം നിരോധിക്കാനുള്ള ബംഗാള്‍ ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി ഇന്ന് ശരിവച്ചത്. ആഘോഷങ്ങള്‍ പ്രധാനമാണെങ്കിലും മനുഷ്യജീവന് അപകടത്തിലാകുന്ന അവസരത്തില്‍ അത് രക്ഷിക്കാനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും ഇത് ഒരു മഹാമാരിയുടെയും വ്യാധിയുടെയും കാലമാണെന്നും പടക്ക നിയന്ത്രണ തീരുമാനത്തെ പിന്തുണക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയില്‍ പറയുന്നു. അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാണിയാണ് ഇത്തരത്തിലൊരു കോടതിവിധി.
ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യ; അറസ്റ്റിലായ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം
Wed Nov 11 , 2020
മുംബൈ: ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം. 50,000 രൂപ ജാമ്യത്തുകയായി കെട്ടവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അര്‍ണബിനെയും മറ്റു രണ്ടു പ്രതികളെയും ഉടന്‍ വിട്ടയയ്ക്കാന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]
