ലാഹോര്‍: പാകിസ്താന് മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) നേതാവ് സര്‍ദാര്‍ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം. പാകിസ്താന് കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് എം.പി അയാസ് സാദിഖിനെതിരെ നടപടിക്കൊരുങ്ങുന്നത്.
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്താനെ ആക്രമിക്കുമായിരുന്നുവെന്ന് അയാസ് സാദിഖിന്റെ വെളിപ്പെടുത്തല്‍ ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ സര്‍ക്കാരില്‍ അലകള്‍ സൃഷ്ടിച്ചിരുന്നു.