പഠനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ മേഖലയില്‍ 10 വര്‍ഷം നിര്‍ബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍; വിസമ്മതിച്ചാല്‍ ഒരു കോടി പിഴ

author

ലഖ്നൗ:പഠനം പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികള്‍ സര്‍കാര്‍ മേഖലയില്‍ പത്തു വര്‍ഷം നിര്‍ബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍കാര്‍. അല്ലാത്ത പക്ഷം ഒരു കോടി രൂപ പിഴ ഒടുക്കണമെന്നാണ് യോദി ആദിത്യനാഥ് സര്‍കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.

ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ശനിയാഴ്ച പുതിയ നിര്‍ദേശം പുറത്തിറക്കിയത്. സര്‍കാര്‍ ആശുപത്രികളിലെ സെപ്ഷലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം നികത്താനാണ് പുതിയ തീരുമാനമെന്നാണ് സര്‍കാര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം പുതിയ നിര്‍ദേശത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പിഴയൊടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതമായി യു പിയില്‍ തന്നെ തുടരേണ്ട സ്ഥിതിയാണ് ഉണ്ടാവുക എന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ് വിമര്‍ശിക്കപ്പെടുന്നത്. മെഡിക്കല്‍ പി ജി കഴിഞ്ഞുവരുന്ന ഡോക്ടര്‍മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നിഷേധിക്കുന്നതാണ് സര്‍കാരിന്റെ പുതിയ തീരുമാനമെന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്.

നിലവില്‍ ഗ്രാമീണമേഖലയിലെ ആശുപത്രികളില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യുന്ന എം ബി ബി എസ് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി ജി പരീക്ഷയില്‍ ഇളവുകള്‍ ലഭിക്കുമെന്ന് യു പി സര്‍കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക സമരം ശക്തമാകുന്നു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന സമരം പതിനേഴ് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹി ,ജയ്പൂര്‍ ,ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സിംഘു അതിര്‍ത്തിയില്‍ തിങ്കളാഴ്ച കര്‍ഷകസംഘടനാ നേതാക്കള്‍ നിരാഹാരമനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാലായിരത്തോളം പോലീസിനെയാണ് കര്‍ഷകര്‍ ദേശീയപാതകള്‍ പിടിച്ചടക്കുന്നത് തടയുന്നതിനായി കഴിഞ്ഞ ദിവസം നിയോഗിച്ചത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഉപരോധത്തില്‍ […]

You May Like

Subscribe US Now