കണ്ണൂര്‍: ഈ തിരഞ്ഞൈടുപ്പ് ഫലം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിന് അനുകൂലമായ തരംഗം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. അതിന്റെ പ്രകടിതമായ രൂപമാണ് വോട്ടിംഗില്‍ പ്രതിഫലിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമപരമായ പദ്ധതികള്‍ക്കുമുള്ള അംഗീകാരമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേരളത്തിലെ 14 ജില്ലകളില്‍ 13 ജില്ലകളില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം ലഭിക്കും. എല്‍.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാകും. അതായിരിക്കും ജനവിധി. ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ പടവലങ്ങ പോലെ കീഴോട്ടെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് യു.പി.സ്കൂളില്‍ വോട്ടു ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്‍ഡിഎഫിനെ ഇല്ലാതാക്കാം എന്ന കോര്‍പറേറ്റ് പദ്ധതിക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടി കൊടുക്കും. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. 600 രൂപയായിരുന്ന പെന്ഷന് 1400 രൂപയായി വാങ്ങുന്ന സാധാരണക്കാരന് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യില്ല. കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ കാത്ത് സൂക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും കോടിയേരി ചോദിച്ചു.
സ്വര്‍ണ്ണക്കടത്തിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ ജനങ്ങളില്‍ പ്രതികരണം ഉണ്ടാക്കില്ല. മാത്രമല്ല, ബോധപൂര്‍വ്വം ഉണ്ടാക്കുന്ന കള്ള പ്രചാരണമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ അന്തിച്ചര്‍ച്ചകളില്‍ മാത്രമാണ് അതൊരു വിഷയമെന്നും തിരഞ്ഞെടുപ്പില്‍ അത് വിഷയമല്ലെന്നും കോടിയേരി പറഞ്ഞു.
ഭക്ഷണം വേണം, വീട് വേണം, ആരേഗ്യപരമായ മെച്ചമുണ്ടാകണം എന്നതാണ് ജനങ്ങളുടെ ആവശ്യം. അതുറപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലേത്. തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കോണ്‍ഗ്രസ്സ് നയത്തെ അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ല. ബി.ജെ.പിക്ക് 2015-ല്‍നിന്ന് യാതൊരു മുന്നേറ്റവുമുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.