പതിമൂന്നുകാരിയെ എട്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ;പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

author

ഭുവനേശ്വര്‍: പതിമൂന്നുകാരിയെ എട്ട് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി അമ്മയുടെ പരാതി. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവമുണ്ടായത്.

പരിചയത്തിലുള്ള രണ്ടുപേര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, മാദ്ധ്യമപ്രവര്‍ത്തകന്‍ പരിചയക്കാരായ രണ്ട് പേര്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ എന്നിവരടക്കമുള്ള എട്ട് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് മാതാവ് തന്റെ പരാതിയില്‍ പറയുന്നു.

മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ പല തവണയായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും കുറ്റാരോപിതര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി മാതാപിതാക്കളോട് വിവരങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി സ്വീകരിച്ച പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു ആസ്ഥാനമന്ദിരമേ! ഒന്നരപ്പതിറ്റാണ്ടായിട്ടും തീരാത്ത കൊച്ചി കോര്‍പ്പറേഷന്‍ മന്ദിരം

കൊച്ചി: കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സ്വന്തം ആസ്ഥാന മന്ദിരം പണിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് കൊച്ചി നഗരസഭ. മാറി മാറി വന്ന കൗണ്‍സിലുകള്‍ ഒരു പോലെ പരാജയമായപ്പോള്‍ നഗരസഭാ ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ അടയാളമായി മാറി പണി തീരാത്ത കെട്ടിടം. 2005ലാണ് കൊച്ചി കായലിനോടുചേര്‍ന്ന് ഗോശ്രീ പാലത്തിനടുത്തുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് ആറ് നിലകള്‍ വരുന്ന ആസ്ഥാന മന്ദിരത്തിന്റെ പണിയാരംഭിച്ചത്. കോര്‍പ്പറേഷന്റെ മിഷന്‍ കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. എല്ലാ […]

You May Like

Subscribe US Now