പത്താംക്ലാസ്, +2 അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണം; ഒരു ദിവസം 50 ശതമാനം പേര്‍ ഹാജറാവണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

author

സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം.

വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഒരു ദിവസം അമ്ബത് ശതമാനം പേര്‍ എന്ന രീതിയില്‍ ഹാജരാകേണ്ടത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍ എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയെ ആക്രമിച്ച കേസ്; മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു

കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. പ്രദീപിനെ 48 മണിക്കൂറിനിടെ വൈദ്യപരിശോധന നടത്തണമെന്നും കേസ് പരിഗണിച്ച ഹോസ്‌ദുര്‍ഗ് ഫസ്‌റ്റ്ക്ളാസ് മജിസ്‌ട്രേ‌റ്റ് ആവശ്യപ്പെട്ടു. നവംബര്‍ 29ന് വൈകിട്ട് 3:30 വരെയാണ് ഇയാളെ കസ്‌റ്റഡിയില്‍ വിട്ടത്. 30ന് പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കൊല്ലത്ത് വച്ചാണ് പ്രദീപ് കുമാര്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. […]

You May Like

Subscribe US Now