പന്ത്​ തലയിലിടിച്ച്‌​ ഓസീസ്​ ബൗളര്‍ വീണു; റണ്ണുപേക്ഷിച്ച്‌​ ഓടിയെത്തി സിറാജ്,​ കൈയടിച്ച്‌​​ സമൂഹ മാധ്യമങ്ങള്‍

author

ആസ്​ട്രേലിയന്‍​ താരം തലക്ക്​ പന്തുകൊണ്ട്​ വീണപ്പോള്‍ റണ്ണുപേക്ഷിച്ച്‌​ സാന്ത്വനവുമായി ഓടിയെത്തിയ മുഹമ്മദ്​ സിറാജിന്​ കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങളും​ ക്രിക്കറ്റ്​ ലോകവും. ബോര്‍ഡര്‍-ഗാവസ്​കര്‍ ടെസ്​റ്റ്​ പരമ്ബരക്ക്​ മുന്നോടിയായുള്ള ആസ്​ട്രേലിയ – ഇന്ത്യ സന്നാഹ മത്സരത്തിനിടെയാണ്​ സംഭവം.

ആസ്​ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ പന്ത് ജസ്​പ്രിത്​​ ബുംറ സ്​ട്രൈറ്റ്​ ഡ്രൈവിന്​ ശ്രമിച്ചപ്പോള്‍ ബൗളറുടെ തലയില്‍ കൊള്ളുകയായിരുന്നു. ഈ സമയം​ നോണ്‍ സ്​ട്രൈക്കര്‍ എന്‍ഡിലായിരുന്നു സിറാജ്​. ബുംറ റണ്ണിനായി ഓടിയെങ്കിലും സിറാജ്​ ബാറ്റ്​ വലിച്ചെറിഞ്ഞ്​ വീണുകിടക്കുന്ന താരത്തിന്​ അടുത്തേക്ക്​​ ഓടിച്ചെന്നു. അപ്പോഴേക്കും ഓട്ടം മതിയാക്കി ബുംറയും അമ്ബയറും മറ്റു ഓസീസ്​ താരങ്ങളുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രജനികാന്തിന് ഇന്ന് 70ാം പിറന്നാള്‍; ആശംസയുമായി പ്രധാനമന്ത്രി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് എന്ന് എഴുപതാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു. ആയുര്‍ ആരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെ എന്നായിരുന്നു മോദിയുടെ ആശംസ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ളവരും താരത്തിന് ആശംസകള്‍ നേര്‍ന്നു. രജനിയുടെ ചെന്നൈയിലെ വീടിന് മുന്നില്‍ ആശംസകളുമായി ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ് ഡിസംബര്‍ 31ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് രജനികാന്ത് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും രജനി […]

Subscribe US Now